സൈബര്‍ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി.
റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകള്‍.’ എന്ന സന്ദേശത്തോടെ സമ്മാനത്തിന്റെ വൗച്ചര്‍ ഫോണില്‍ അയച്ചു നല്‍കലാണ് തട്ടിപ്പിൻ്റെ ആദ്യപടി. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്‌സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും. വാട്സാപ്പ് ഗ്രൂപില്‍ ചേർന്ന് കഴിയുമ്ബോള്‍ ജി എസ് ടി അടക്കണമെന്ന അറിയിപ്പ് ലഭിക്കും.ഇതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടലാണ് പിന്നീട്. തുടർന്ന് പല കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം കൈവശപ്പെടുത്തുകയാണ് രീതി. അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പുകാരുടെ കെണിയില്‍ വീഴുകയാണ് ജനം.
റിപ്പോർട്ട് അനീഷ് ചുനക്കര
