സന്ദര്‍ഭവശാല്‍ ആണ് ആ മരുന്ന് തന്റെ ജീവന് രക്ഷിക്കുന്ന സാഹചര്യമൊരുക്കിയതെന്ന് പ്രമുഖ നടി മംമ്ത മോഹന്‍ദാസ്.
. ലോക കാന്‍സര്‍ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ആ ദിനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.രണ്ട് തവണ കാന്‍സറിനെ തോല്‍പ്പിച്ച താരം, തന്റെ ജീവിതം തിരിച്ചുപിടിച്ചത് ശാസ്ത്രത്തിന്റെ ഒരു അത്ഭുതത്തിലൂടെയാണെന്ന് വെളിപ്പെടുത്തുന്നു. സിനിമയിലെ വെല്ലുവിളികളേക്കാള്‍ വലിയൊരു ജീവിതപ്പോരാട്ടമായിരുന്നു മംമ്തയുടേത്.'ഹോച്ച്കിസ് ലിംഫോമ' എന്ന അപൂര്‍വ്വ കാന്‍സര്‍ ബാധിച്ച സമയത്ത് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലും ലഭ്യമായിരുന്നില്ല.
എല്ലാ ചികിത്സകളും പരാജയപ്പെട്ട ഒരു ഘട്ടത്തില്‍, 2014-ല്‍ അമേരിക്കയിലെ UCLA-യില്‍ നടന്ന ഒരു ക്ലിനിക്കല്‍ സ്റ്റഡിയുടെ ഭാഗമായതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് മംമ്ത ഓര്‍ക്കുന്നു.താന്‍ ജനിച്ച അതേ വര്‍ഷം തന്നെ ഗവേഷണം ആരംഭിച്ച ഒരു മരുന്ന്, പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ജീവന് രക്ഷിക്കാന്‍ എത്തിയതിനെ ഒരു നിമിത്തമായാണ് താരം കാണുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്ക്കും അസുഖങ്ങള്‍ വരാമെന്നും, ജീവിതത്തിന് ഒന്നിനും ഒരു ഗ്യാരണ്ടിയുമില്ലെന്നും മംമ്ത വ്യക്തമാക്കുന്നു. പ്രതിസന്ധിയിലും തളരാത്ത മനക്കരുത്താണ് ഏറ്റവും വലിയ മരുന്നെന്ന് താരം അടിവരയിടുന്നു. തന്നെക്കൊണ്ട് ഇത് സാധ്യമായെങ്കിൽ മറ്റൊരാൾക്കും ഇത് സാധിക്കുമെന്ന ആത്മവിശ്വാസമാണ് മംമ്ത പകരുന്നത്.
മിന്നൽ പ്രളയം :ഒമാനിൽ മരണപ്പെട്ട പാലക്കാട് തൃത്താല സ്വദേശികളായ യൂസഫും ഷംലയുംഒമാനിലുണ്ടായ മിന്നൽ പ്രളയത്തിലാണ് തൃത്താല സ്വാദേശികളായ ഞാങ്ങാട്ടിരി മാളിയേക്കൽഷംല