കുടുംബത്തിന്റെ കരുത്തുറ്റ കരുതലിലാണ് പോപ്പ് ഗായിക അമൃത

കുടുംബത്തിന്റെ കരുതലിന്റെ കരുത്തിലാണ് ഗായികയും സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്തേക്ക് എത്തിയ അമൃത ഇന്ന് കേരളത്തിലെ മുന്‍നിര പോപ്പ് ഗായികമാരില്‍ ഒരാളാണ്.ഏഷ്യാനെറ്റിലെ ‘ഐഡിയ സ്റ്റാര്‍ സിംഗര്‍’ (2007) എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മലയാള സിനിമകളില്‍ അമൃത ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് അമൃത സുരേഷ് തുറന്നുപറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയാവുകയാണ്.
ജീവിതത്തില്‍ ഇതുവരെ എടുത്ത ഒരു തീരുമാനത്തിലും തനിക്ക് ഇന്ന് ഖേദം തോന്നുന്നില്ലെന്ന് അമൃത പറയുന്നു. എടുത്ത തീരുമാനങ്ങള്‍ തെറ്റായാലും ശരിയായാലും അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് താരം ശ്രമിച്ചിട്ടുള്ളത്.ഏറ്റവും തളര്‍ന്നുപോയ ഘട്ടങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ചത് കുടുംബമാണെന്ന് താരം വെളിപ്പെടുത്തി. ‘കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ജീവനോടെ ഇരിക്കില്ലായിരുന്നു’ എന്ന അമൃതയുടെ വാക്കുകള്‍ അവര്‍ കടന്നുപോയ മാനസിക സമ്മര്‍ദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

അഭിരാമി സ്‌ട്രോങ്ങായി ബിഹേവ് ചെയ്യുമെങ്കിലും ലോല ഹൃദയയായ കുട്ടിയാണ്. കാണുന്ന സ്ട്രങ്ങ്‌ത്തൊന്നും ഉള്ളില്‍ ഇല്ല. അവള്‍ സ്വീറ്റാണ്. ഞാനാണ് അത്ര സ്വീറ്റല്ലാത്തത്. എന്ത് വന്നാലും നേരിടാനുള്ള ശക്തി എനിക്കുണ്ട്.
അതാണ് എന്റെ സ്ട്രങ്ത്ത്. അതിന് എനിക്ക് സപ്പോര്‍ട്ട് തരുന്നത് അഭിയാണ്. കുട്ടിക്കാലം മുതല്‍ എന്റെ കൂട്ടുകാരി അഭിയും അഭിയുടെ കൂട്ടുകാരി ഞാനുമാണ്. പുറത്ത് പോയി മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാറുപോലുമില്ലായിരുന്നു.
