May 15, 2026

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.

  • March 11, 2025
  • 0 min read

പാൽ കയറ്റിവന്ന വാൻ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേ ക്ക് മറിയുകയായിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്റണിയു ടെ ഭാര്യ (കോട്ടയം എആർ ക്യാമ്പ് ഡോഗ് സ് ക്വാഡ് എസ്ഐ) ഭാര്യ ബ്രിജി വർഗീസ് (45) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെ 4.45ന് സ്കൂട്ട റിൽ ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്ന വഴി കുരിശുംമൂട് പുന്നശേരി ബേക്കറിക്കു സമീ പത്തുവച്ചാണ് അപകടം. പാൽ കയറ്റിവന്ന വാൻ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേ ക്ക് മറിയുകയായിരുന്നു.വാനിന്റെ അടിയിൽപ്പെട്ടു ഗുരുതരമായി പരി ക്കേറ്റ ബ്രിജിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സ യ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രി യിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികി ത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെ മരിച്ചു. പരേത ചങ്ങനാശേരിയിൽ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരിയും പുന്നമട ഇത്തി ക്കായിപ്പുറം കുടുംബാംഗവുമാണ്. മക്കൾ: അ ഡോൺ, ആഗ്‌നസ്. സംസ്‌കാരം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *