February 5, 2026

ആഗോള സാമ്പത്തിക നേട്ടവുമായി നിന്ന ബൈജൂസ് ആപ്പിന്റെ തകർച്ചക്ക് കാരണക്കാരായവർക്ക് തിരിച്ചടി

  • March 11, 2025
  • 1 min read

ബൈജുവിനെ കുടുക്കിയ ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിംഗ് സ്ഥാപനം

ആഗോള സാമ്പത്തിക നേട്ടവുമായി നിന്ന ബൈജൂസ് ആപ്പിന്റെ തകർച്ചക്ക് കാരണക്കാരായവർക്ക് തിരിച്ചടി…ഞണ്ടുകളുടെ നാട്ടിൽ ഇതുമല്ല ഇതിനപ്പുറവും നടക്കും… പണ്ട് മന്ത്രി ഗണേഷ് കുമാർ പറഞ്ഞപോലെ കേരളത്തിൽ നിന്നും ഒരാൾ രക്ഷപെട്ടാൽ അവന്റെ കാലിൽ പിടിച്ചു താഴെയിടുന്ന ഞണ്ടുകളുടെ ലോകം എന്നപോലെ ബൈജു രവീന്ദ്രൻ എന്ന യുവ സംരംഭകൻ ലോകം സാമ്പത്തിക ഭൂപ്പടത്തിൽ തന്റെ വിദ്യാഭ്യാസ ആപ്പിലൂടെ നടന്നു കയറിയപ്പോൾ ഉണ്ടായ സാമ്പത്തിക തകർച്ച മലയാളികൾ കണ്ടത് ബൈജുവിന്റെ ഫിനാൻഷ്യൽ മിസ്സ്‌മാനേജ്‌മന്റ് ഒന്ന് മാത്രമെന്നാണ്… എന്നാൽ കൂടെനിന്ന് ചതിച്ച ചതിയുടെ വെളിപ്പെടുത്തലുകൾ മലനാട് ടിവിയിലൂടെ ആദ്യമായി പുറത്തുവരികയാണ്…പ്രമുഖ ബാംഗ്ലൂർ മലയാളി കോർപറേറ്റ് ലോയർ ഗ്രൂപ്പ്‌ ആണ് ഈ തിരനാടകം കണ്ടെത്തി അവസാനിച്ചത്…*വേലിതന്നെ വിളവ്തിന്നുമ്പോൾ*അതിരുകടന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ:

ബൈജുവിനെ കുടുക്കിയ ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിംഗ് സ്ഥാപനമായ എർണസ്റ്റ് & യങ്ങിനെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടുബെംഗളൂരു, മാർച്ച് 10, 2025*ഐ പി എൽ വരെ ബ്രാൻഡ് ചെയ്ത ബൈജൂസിന് എന്ത് പറ്റി?*ഇതുവരെ ബൈജു റവീന്ദ്രന്റെ ബിസിനസ് കാഴ്ചപ്പാടുകളും സാമ്പത്തിക നടത്തിപ്പുകളും ആണ് ബൈജൂസ് തകർച്ചയ്ക്ക് കാരണമെന്ന് പൊതുജനം വിശ്വസിച്ചു പോന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ മറ്റൊരു കഥയാണ് പറയുന്നത്. ബൈജൂസ് എന്ന ലോക പ്രശസ്തമായ എഡ്-ടെക് കമ്പനി അന്തർദേശീയ ലെൻഡർമാർ, ഓഡിറ്റിംഗ് കമ്പനി, നിയമ കമ്പനി, ഇൻസോൾവൻസി പ്രൊഫഷണൽ എന്നിവർ ചേർന്ന് വിവിധ രാജ്യങ്ങളിലായി നടത്തിയ ആസൂത്രിത ഗൂഢാലോചനയ്ക്ക് ഇരയാവുകയായിരുന്നു എന്നതാണ് പുതിയ സത്യം.

ഈ ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിംഗ് സ്ഥാപനങ്ങളിൽ ഒന്നായ എർണസ്റ്റ് & യങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഇടപെടൽഈ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) സത്വരമായി പ്രതികരിച്ചിരിക്കുന്നു. *എർണസ്റ്റ് & യങ് (ഇ.വൈ) എന്ന ആഗോള ഓഡിറ്റിംഗ് കമ്പനിയുടെ പങ്ക്*ഓഡിറ്റിങ് രംഗത്തെ ഭീമനെതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മന്ത്രാലയം.

ബൈജു റവീന്ദ്രനെയും അദ്ദേഹത്തിന്റെ കമ്പനിയായ ബൈജൂസിനെയും കുടുക്കാൻ നടത്തിയ ആസൂത്രിത നീക്കങ്ങളെക്കുറിച്ചാണ് അന്വേഷണം.*ഇന്ത്യൻ നിയമ ചരിത്രത്തിലെ നാഴികകല്ലാകുന്ന കോടതി ഇടപെടൽ* ഉന്നത സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസ് ഇന്ത്യയിലെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നായി മാറിയേക്കാം. ഇന്ത്യൻ കമ്പനികളിൽ നടക്കുന്ന വിദേശ ലെൻഡർമാരുടെ അനധികൃത ഇടപെടലുകളെക്കുറിച്ചും, ഇൻസോൾവൻസി പ്രക്രിയകളുടെ ദുരുപയോഗത്തെക്കുറിച്ചും കൂടുതൽ അന്വേഷിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.എർണസ്റ്റ് & യങ് (ഇ.വൈ) എന്ന പ്രമുഖ ഓഡിറ്റിംഗ് കമ്പനിയുടെ ഉദ്യോഗസ്ഥനിൽ നിന്നും ഫെബ്രുവരി 24, 2025 ന് ലഭിച്ച വെളിപ്പെടുത്തലിലൂടെയാണ് ഈ ഗൂഢാലോചന പുറത്തുവന്നത്. ബെംഗളൂരുവിൽ ഇവ തള്ളിക്കളയാനാവാത്ത തെളിവുകളുമായി ഒരു വിസിൽബ്ലോവർ രംഗത്തുവരികയായിരുന്നു. വിസിൽബ്ലോവർ വെളിപ്പെടുത്തിയ ഗൂഢാലോചന2024 ജനുവരിയിൽ തന്നെ, ഗ്ലാസ് ട്രസ്റ്റ് എൽഎൽസി എന്ന യു.എസ് ലെൻഡർ ബൈജൂസിനെതിരെ ഇൻസോൾവൻസി നടപടികൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. അവർ എർണസ്റ്റ് & യങ്ങിലെ ദിനകർ വെങ്കടസുബ്രമണ്യനെ റെസല്യൂഷൻ പ്രൊഫഷണൽ ആയി നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇത് തെളിയിക്കുന്ന 2024 ജനുവരി 18-ലെ കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്, അതിൽ ദിനകർ ഗ്ലാസിന്റെ നോമിനിയായി റെസല്യൂഷൻ പ്രൊഫഷണൽ ആകാൻ സമ്മതിച്ചതായി വ്യക്തമായി കാണിക്കുന്നു.ആദ്യം മുതൽ തുടങ്ങിയ കളിയുടെ ആസൂത്രണം2024 ജൂലൈ 16-ന് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) നൽകിയ സെക്ഷൻ 9 പെറ്റീഷൻ ബെംഗളൂരുവിലെ എൻസിഎൽടി അംഗീകരിച്ചു. ഇതിനെ തുടർന്ന് പങ്കജ് ശ്രീവാസ്തവയെ ബൈജൂസിന്റെ ഇടക്കാല റെസല്യൂഷൻ പ്രൊഫഷണൽ (ഐആർപി) ആയി നിയമിച്ചു. അതേ ദിവസം തന്നെ, ഗ്ലാസിന്റെ അഭിഭാഷകരായ ഖൈതൻ & കോയുടെ അവിനാശ് ബാലകൃഷ്ണൻ പങ്കജ് ശ്രീവാസ്തവയെ വിളിച്ച് അഭിനന്ദിക്കുകയും, സിഐആർപി പ്രക്രിയയിൽ സഹായിക്കാൻ എർണസ്റ്റ് & യങ്ങിനെ നിയമിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.*സിനിമയെ വെല്ലുന്ന ഭീഷണി രംഗങ്ങൾ* എന്നാൽ ശ്രീവാസ്തവ ആദ്യം ഇത് നിരസിച്ചപ്പോൾ, അദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഗുരുതരമായ ഭീഷണികൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. ആ സമ്മർദ്ദത്തിൽ 2024 ജൂലൈ 18-ന് ശ്രീവാസ്തവ ദിനകർ വെങ്കടസുബ്രമണ്യന് ഒരു ഇമെയിൽ അയച്ച് എർണസ്റ്റ് & യങ്ങിൻറെ സേവനം ആവശ്യപ്പെട്ടു.*സ്വന്തം പോസ്റ്റിൽ ഗോൾ അടിച്ച് EY*തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾനിയമപരമായി, എർണസ്റ്റ് & യങ് ബൈജൂസുമായോ ഗ്ലാസുമായോ ഉള്ള മുൻ ബന്ധങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. എന്നാൽ 2024 ജൂലൈ 20-ന് അവർ രണ്ട് സ്ഥാപനങ്ങളുമായും “NIL” ബന്ധം ഉണ്ടെന്ന് അവകാശപ്പെട്ട് ഒരു വ്യാജ വെളിപ്പെടുത്തൽ പ്രസ്താവന സമർപ്പിച്ചു. എന്നാൽ 2021 ഏപ്രിൽ 7-ലെ എർണസ്റ്റ് & യങ്ങിന്റെ സ്വന്തം ട്വിറ്റർ പോസ്റ്റിൽ “ഇ.വൈ ബൈജൂസിനെ (ലോകത്തിലെ മുൻനിര എഡ്-ടെക് കമ്പനി) ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിറ്റഡുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ വിജയകരമായി ഉപദേശിച്ചു” എന്ന് അവകാശപ്പെട്ടിരുന്നു.ബി.സി.സി.ഐ പിന്നീടുനടത്തിയ ഇൻസോൾവൻസി നടപടികൾ2024 ജൂലൈ 23-ന് ശ്രീവാസ്തവ ഔദ്യോഗിക ഇൻസോൾവൻസി ഇമെയിൽ വിലാസത്തിന്റെ (ip.byjus@outlook.com) പാസ്‌വേഡ് എർണസ്റ്റ് & യങ്ങിലെ മൂന്ന് ജീവനക്കാരായ ലോകേഷ് ഗുപ്ത, രാഹുൽ അഗർവാൾ, രേണു കോച്ചർ എന്നിവരുമായി പങ്കിട്ടു. അന്നുമുതൽ മുഴുവൻ ഇൻസോൾവൻസി പ്രക്രിയയും എർണസ്റ്റ് & യങ് ജീവനക്കാർ നിയന്ത്രിച്ചു.2024 ജൂലൈ 25-ന് പൂജ മഹാജൻ എന്ന അഭിഭാഷകയെ കോടതി നടപടികളിൽ ശ്രീവാസ്തവയെ പ്രതിനിധീകരിക്കാൻ ഇ.വൈ ശുപാർശ ചെയ്തു. രാഹുൽ അഗർവാൾ ഐആർപിയുടെ നിയമ ഉപദേഷ്ടാവിന് മുകളിലൂടെ നേരിട്ട് നിർദ്ദേശങ്ങൾ നൽകിയത് ഇ.വൈ എങ്ങനെ ഐആർപിയെ നിയന്ത്രിച്ചുവെന്നതിന് തെളിവാണ്.*സമ്പൂർണ നിയന്ത്രണം എർണസ്റ്റ് & യങ്ങിന്!*2024 ജൂലൈ 31-ന് ബൈജൂസിന്റെ പ്രമോട്ടർ രിജു രവീന്ദ്രൻ 158 കോടി രൂപ ബി.സി.സി.ഐക്ക് നൽകി കുടിശ്ശിക തീർത്തു. നിയമപ്രകാരം, ഈ തീർപ്പ് ഇൻസോൾവൻസി നടപടികൾ പിൻവലിക്കാൻ കാരണമാകേണ്ടതായിരുന്നു.

ബി.സി.സി.ഐ പിൻവലിക്കൽ ഫോം എഫ്എ ശ്രീവാസ്തവയ്ക്ക് അയച്ചു.*ബൈസൂസിന്റെ തകർച്ചക്ക് കാരണമായ ചതിയുടെ തുടക്കം*ബി.സി.സി.ഐ പിൻവലിക്കൽ ഫോം എഫ്എ ശ്രീവാസ്തവയ്ക്ക് അയച്ചു.EY ശ്രീവാസ്തവയെ എൻസിഎൽടിയിൽ പിൻവലിക്കൽ അപേക്ഷ ഫയൽ ചെയ്യുന്നത് വൈകിപ്പിക്കാൻ നിർബന്ധിച്ചു. ഈ കാലയളവിൽ, നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ (എൻസിഎൽഎടി) 2024 ഓഗസ്റ്റ് 2-ന് എൻസിഎൽടിയുടെ പ്രവേശന ഉത്തരവ് റദ്ദാക്കി, ക്രെഡിറ്റേഴ്സ് കമ്മിറ്റി (സിഒസി) രൂപീകരണവും മറ്റ് സിഐആർപി പ്രവർത്തനങ്ങളും തടഞ്ഞു.എന്നാൽ 2024 ഓഗസ്റ്റ് 14-ന് സുപ്രീം കോടതി എൻസിഎൽഎടി ഉത്തരവിന് സ്റ്റേ നൽകി, അങ്ങനെ സിഐആർപി പുനരാരംഭിച്ചു. ഈ അവസരം മുതലെടുത്ത് ഗ്ലാസും എർണസ്റ്റ് & യങ്ങും ശ്രീവാസ്തവയെ സമ്മർദ്ദത്തിലാക്കി സിഒസി രൂപീകരിക്കുകയും ഗ്ലാസിനെ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു.ബി.സി.സി.ഐയുമായുള്ള തീർപ്പും തുടർന്നുള്ള വീഴ്ചകളും2024 ഓഗസ്റ്റ് 21-ന് ശ്രീവാസ്തവ ഐസിഐസിഐ ബാങ്ക്, ഇൻക്രെഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്, ഗ്ലാസ് ട്രസ്റ്റ് കമ്പനി എൽഎൽസി എന്നിവയടങ്ങുന്ന സിഒസി രൂപീകരിച്ചു. എന്നാൽ ആദ്യ സിഒസി യോഗത്തിന്റെ ഇമെയിലിൽ ശ്രീവാസ്തവ അബദ്ധത്തിൽ ദിനകർ വെങ്കടസുബ്രമണ്യനെ മാർക്ക് ചെയ്തത് താൽപ്പര്യ സംഘർഷം ഉണ്ടായിട്ടും ദിനകറിന്റെ തുടർച്ചയായ ഇടപെടൽ വെളിപ്പെടുത്തുന്നതായിരുന്നു.2024 ഓഗസ്റ്റ് 22-നും 30-നും ഇടയിൽ, ഐസിഐസിഐ ബാങ്ക് അവരുടെ ക്ലെയിം പൂജ്യമാണെന്ന് വ്യക്തമാക്കി, ആദിത്യ ബിർള ഓപ്പറേഷണൽ ക്രെഡിറ്റർ ആയി പുനർവർഗ്ഗീകരിക്കപ്പെട്ടു, ഗ്ലാസിന്റെ ക്ലെയിം കണ്ടിജന്റ് ആയി വർഗ്ഗീകരിക്കപ്പെട്ടു, അതിനാൽ അവരെ സിഒസിയിൽ നിന്ന് ഒഴിവാക്കേണ്ടതായി വന്നു.2024 ഓഗസ്റ്റ് 31-ന് ശ്രീവാസ്തവ ഏക ലെജിറ്റിമേറ്റ് ഫിനാൻഷ്യൽ ക്രെഡിറ്റർ ആയി ഇൻക്രെഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിനെ മാത്രം ഉൾപ്പെടുത്തി സിഒസി പുനഃസംഘടിപ്പിച്ചു.സിഒസി രൂപീകരണത്തിലെ ക്രമക്കേടുകൾആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഗ്ലാസും ഇ.വൈയും തടഞ്ഞതായി ശ്രീവാസ്തവ പിന്നീട് മനസ്സിലാക്കി. ഇത് ഇൻസോൾവൻസി നിയമത്തിന്റെ പ്രാഥമിക ലക്ഷ്യമായ കമ്പനിയെ ഒരു ‘ഗോയിംഗ് കൺസേൺ’ ആയി സംരക്ഷിക്കുന്നതിന് വിരുദ്ധമായിരുന്നു.2025 ഫെബ്രുവരി 11-ന് സിഒസി എർണസ്റ്റ് & യങ്ങിലെ ശൈലേഷ് അജ്മേരയെ ശ്രീവാസ്തവയ്ക്ക് പകരം നിയമിച്ചു. എന്നാൽ ശൈലേഷ് ദിനകറിന്റെ അതേ ടീമിൽ ആണ് പ്രവർത്തിക്കുന്നത്, അതിനാൽ ഐആർപി മാറിയിട്ടും ദിനകർ കാര്യങ്ങൾ നിയന്ത്രിക്കുന്നത് തുടർന്നു.*ഒടുവിൽ സത്യം ജനിക്കുന്നു*വിസിൽബ്ലോവറിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം, ഈ ആസൂത്രിത ഗൂഢാലോചനയിൽ താഴെ പറയുന്നവർ ഉൾപ്പെട്ടിരിക്കുന്നു:എർണസ്റ്റ് & യങ് – തങ്ങളുടെ മുൻ ബന്ധങ്ങൾ വെളിപ്പെടുത്താതിരുന്നതും, ഇൻസോൾവൻസി പ്രൊസെസ് നിയന്ത്രിച്ചതുംഗ്ലാസ് ട്രസ്റ്റ് കമ്പനി എൽഎൽസി – യു.എസിൽ നിന്നുള്ള ലെൻഡർ, ഇന്ത്യൻ നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്തുഖൈതാൻ & കോ – ഗ്ലാസിന്റെ അഭിഭാഷകർ, ശ്രീവാസ്തവയെ ഭീഷണിപ്പെടുത്തിയത്പങ്കജ് ശ്രീവാസ്തവ – ഭീഷണിക്ക് വഴങ്ങിയ ഇൻസോൾവൻസി പ്രൊഫഷണൽ, ഇപ്പോൾ സത്യം വെളിപ്പെടുത്തി*പിടികൊടുത്ത കണ്ണികൾ*പങ്കജ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ അദ്ദേഹം മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ഭീഷണിക്ക് വഴങ്ങി പ്രവർത്തിച്ചതാണെന്നും ഇപ്പോൾ അന്വേഷണ വിധേയമായി സഹകരിക്കാൻ തയ്യാറാണെന്നും പറഞ്ഞു.ഈ വെളിപ്പെടുത്തലുകൾ ഇന്ത്യയുടെ ഇൻസോൾവൻസി സംവിധാനത്തെയും ന്യായിക പ്രക്രിയയെയും കളങ്കപ്പെടുത്തുന്നതാണ്. വിദേശ ഘടകങ്ങൾക്ക് ഇന്ത്യൻ കമ്പനികളെ വഞ്ചനാപരമായ ഇൻസോൾവൻസി നടപടികളിലൂടെ കൈകാര്യം ചെയ്യാൻ ഒരു അപകടകരമായ മാതൃക സൃഷ്ടിക്കുന്നു.*ബൈജുസ് ടീച്ചർമാർക്ക് ശമ്പളം നൽകാത്തതും, വിദ്യാർത്ഥികൾക്ക് സേവനങ്ങൾ നിഷേധിച്ചതും ഇപ്പോൾ ഇൻസോൾവൻസി പ്രക്രിയയിലെ അഴിമതിയുടെ ഫലമായി കാണപ്പെടുന്നു.*ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് അഴിമതി കേസുകളിൽ ഒന്നായി മാറിയ ഈ സംഭവത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കപ്പെടുന്നു.നിയമരംഗത്തെ ഏവരുടെയും ശ്രദ്ധ ബാംഗ്ലൂരിലെ ആ മുതിർന്ന അഭിഭാഷകനിലേക്ക് എത്തുകയാണ്…ഒരിക്കലും തിരുച്ചുവരില്ലെന്ന് ബൈജുരവീന്ദ്രൻ പോലും കരുതിയ ധാരണ തകിടം മറിച്ച് ഒരു മലയാളിയുടെ സ്വപ്ന സംരംഭത്തിന് പുനർജീവൻ നൽകിയ ആ അഭിഭാഷകൻ ആര്?.. കാത്തിരിക്കുക

റിപ്പോർട്ട്ആർ. ജയേഷ് മാനേജിങ് എഡിറ്റർ മലനാട് ന്യൂസ്‌

Leave a Reply

Your email address will not be published. Required fields are marked *