പാലക്കാടൻ കാറ്റെത്തി; അതീവശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്.
പാലക്കാട്: സംസ്ഥാനത്ത് ചൂട് തുടരാൻ സാധ്യതയുള്ളതിനാല്‍ പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൂടേറിയ പാലക്കാടൻ കാറ്റ് ചുരം വഴി പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങിയത് വേനല്‍ ആരംഭത്തിന്‍റെ സൂചനയായി കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വരുംദിവസങ്ങളില്‍ വേനല്‍ ശക്തമാകും. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയർന്ന താപനില 37 °C ലേക്കും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C ലേക്കും ഉയരാൻ സാധ്യതയുണ്ട്. 2 °C മുതല്‍ 3 °C വരെ ചൂട് കൂടാൻ സാധ്യതയുള്ള ഈ ജില്ലകളിലെ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം. റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




