കിഴക്കഞ്ചേരി കോരഞ്ചിറയില്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ മലമ്പാമ്പിനെ വനംവകുപ്പിന് കൈമാറി
വടക്കഞ്ചേരി: കിഴക്കഞ്ചേരിയില്‍ ഇര വിഴുങ്ങിയ നിലയില്‍ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. കിഴക്കഞ്ചേരി കോരഞ്ചിറയില്‍ ചായക്കടയുടെ പിൻവശത്ത് കിടന്നിരുന്ന മലമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്നലെ പകല്‍ സമയത്ത് ചായക്കടയുടെ പിൻവശത്തെ ഒഴിഞ്ഞ പ്രദേശത്ത് പോത്തുകുട്ടികളെ കെട്ടിയിടാൻ പോയ ആളാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ജീവനക്കാർ എത്തുന്നതിന് മുന്പ് തന്നെ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടി. എട്ട് അടിയോളം നീളമുള്ള പാമ്പിനെ പിടികൂടുമ്പോള്‍ ഇര വിഴുങ്ങിയ നിലയിലായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോയ മലമ്പാമ്പിനെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി




