May 15, 2026

വനിതാ ദിനത്തിൽ ലഹരിക്കെതിരെ കാമ്പയിനുമായി എം.എസ്.എസ് ലേഡീസ് വിങ്

  • March 9, 2025
  • 1 min read

അലനല്ലൂർ: ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ മാതൃശക്തിയുണർത്താൻ “കുടുംബമാകട്ടെ നമ്മുടെ ലഹരി; തുടങ്ങാം പ്രതിരോധം വീടുകളിൽ നിന്ന് ” എന്ന പ്രമേയത്തിൽ മുസ്‌ലിം സർവീസ് സൊസൈറ്റി ലേഡീസ് വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രൈമാസ കാമ്പയിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ തുടക്കമായി.ലഹരിക്കെതിരായ ജനകീയ മുന്നേറ്റം വീടുകളിൽ നിന്നു തുടങ്ങണമെന്നുംസ്കൂൾ, കോളേജ് തലങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, കുടുംബിനികൾ, സമീപത്തെ കടയുടമകൾ, സ്കൂൾ ബസ്, ഓട്ടോറിക്ഷാ ഡ്രൈവർമാർ, വിവിധ മത, സാമൂഹ്യ, സാംസ്കാരിക, തൊഴിലാളി, യുവജന, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വനിതാ ദിനാഘോഷവും ലഹരി വിരുദ്ധ കാമ്പയിനും എം.എസ്.എസ് ജില്ലാ പ്രസിഡണ്ട് പി.ഹസ്സൻ ഹാജി ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ജില്ലാ പ്രസിഡണ്ട് സൗജത്ത് തയ്യിൽ അധ്യക്ഷയായി എം.എസ്.എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ലേഡീസ് വിങ് ജില്ലാ ജനറൽ സെക്രട്ടറി യു.കെ.സുബൈദ, യൂത്തുവിങ് സംസ്ഥാന ട്രഷറർ കെ.എച്ച്. ഫഹദ്, ജില്ലാ വൈസ് പ്രസിഡണ്ട് എം.ഷാഹിദ്, കെ.സുഹ്റ, കെ.സൗദ, സൽമ കോടത്ത്, കെ. സാഹിറ, പി.സീനത്ത്, പി.കദീജ, സി.അസ്മ, കെ.കദീജ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി. ഏപ്രിൽ, മെയ് മാസങ്ങളിലായി കുടുംബ സദസ്സുകൾ, കൗൺസിലിങ് ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, സൗഹൃദ കൂട്ടായ്മ, ജില്ലാ സമ്മേളനം എന്നിവ കാമ്പയിൻ്റെ ഭാഗമായി നടക്കും. വനിതാ വിങ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പർശം പലിശ രഹിത വായ്പാ പദ്ധതിയുടെ പ്രഖ്യാപനവും കേന്ദ്ര കമ്മിറ്റിയുടെ കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും യോഗത്തിൽ നടന്നു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *