മാരകമായ രാസ ലഹരി മരുന്നുമായി വിവിധ കേസുകളിൽ യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിൽ
ഓപറേഷൻ ക്ളീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ അജീബ് ലബ്ബ എൽ എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ആനപ്പന്തി ഭാഗത്ത് നിന്ന് മാരക രാസലഹരിമരുന്നായ MDMA യുമായി കരിക്കോട്ടക്കരി സ്വദേശികളായ A1: പ്രണവ് പ്രഭാതൻ (വയസ്സ് : 22/2025) S/o പ്രഭാതൻ, A2:അബിൻ റോയ്(വയസ്സ് : 22/2025) s/o റോയ് സെബാസ്റ്റ്യൻ എന്നീ രണ്ട് യുവാക്കൾ ഇരിട്ടി എക്സൈസിന്റെ പിടിയിലായി. ഇവരിൽ നിന്നുമായി ആകെ മൊത്തം 1.612 ഗ്രാം MDMA യും, ഓടിച്ചു വന്ന YAMAHA R15 KL 27 K 1068 BIKE ഉം കസ്റ്റഡിയിൽ എടുത്തു. ടി പ്രതികൾ അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ കോളേജ് പരിസരം, അങ്ങാടിക്കടവ് ഹയർ സെക്കന്ററി സ്കൂൾ പരിസരം, എന്നിവ കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണികളിൽപ്പെട്ടവരാണ്. എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോ യുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തുടർന്ന് മറ്റൊരു റെയിഡിൽ ഇരിട്ടി മേഖലയിൽ ലഹരി മരുന്ന് വില്പന നടത്തുന്നതിൽ പ്രധാനിയായ ഇരിട്ടി സ്വദേശി ശമിൽ കെ എസ് (വയസ്സ് : 36/2025) S/o ശിവദാസൻ കെ പി എന്നയാളെ കിളിയന്ത്ര 32 എന്ന സ്ഥലത്ത് വെച്ച് 1.289ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. മുൻപും ടി പ്രതിയെ MDMA കേസുമായി ബന്ധപ്പെട്ട് പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. മേൽ റെയ്‌ഡുകളിൽ പാർട്ടിയിൽ ഇരിട്ടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പ്രജീഷ് കുന്നുമ്മൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ സി എം ജെയിംസ്, എക്‌സൈസ് സൈബർ സെൽ കണ്ണൂർ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) സനലേഷ് ടി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ വി കെ, ഹണി സി, സിവിൽ എക്സൈസ് ഓഫീസർ നെൽസൺ ടി തോമസ്, സന്ദീപ് ജി, അഖിൽ പി ജി, രാഗിൽ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ് കെ ടി എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




