May 15, 2026

പാലക്കാട് വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

  • March 7, 2025
  • 1 min read
പാലക്കാട്  വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

പാലക്കാട്: വൈദ്യുതി കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേർക്ക് പരിക്ക്. പാലക്കാട് കുളപ്പുള്ളി കാതുവീട്ടില്‍ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കേുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊർണൂർ കുളപ്പുള്ളി യുപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 5.15 നാണ് സംഭവം. ഷൊർണൂർ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന കിടക്കുന്ന കേബിള്‍ മദൻ മോഹന്‍റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *