വയോജനങ്ങള്‍ക്കായി കട്ടില്‍ വിതരണം ചെയ്ത് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായോധികര്‍ക്കും കിടപ്പിലായ രോഗികള്‍ക്കുമായി കട്ടിലുകള്‍ വിതരണം ചെയ്തു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ വെച്ചു നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ നിര്‍വ്വഹിച്ചു. വാര്‍ഷിക വികസന പദ്ധതിയില്‍ നിന്നും പത്തു ലക്ഷത്തി അയ്യായിരം രൂപ ചിലവഴിച്ച് 230 ഗുണഭോക്താക്കള്‍ക്കുള്ള കട്ടിലുകളാണ് കൈമാറിയത്. വൈസ് പ്രസിഡന്റ് അയിഷാബി ആറാട്ടുതൊടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ക്ഷമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ മേലേകളത്തില്‍, അംഗങ്ങളായ മധു മാസ്റ്റര്‍, വിജയലക്ഷ്മി, ഹംസ കള്ളിവളപ്പില്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സരിത, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




