പാലക്കാട് പെരുവെമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം.
പാലക്കാട് : പെരുവെമ്പ് പനങ്കുറ്റി നെൽപ്പാടത്ത് പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. നെൽവയലിനുസമീപം താമസിക്കുന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. സമീപത്ത് കണ്ടത് പുലിയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും വനംവകുപ്പ് അധികൃതരുടെ പരിശോധനയിലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പുതുനഗരം പോലീസ് പറഞ്ഞു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




