പാലക്കാട് ജില്ലാ ആശുപത്രിയിൽ മധ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം. പാലക്കാട് കല്ലേക്കാട്, ചാമക്കാട് സ്വദേശി സതീഷ് എന്നയാളാണ് ജില്ലാ ആശുപത്രിയിൽ അക്രമം അഴിച്ചു വിട്ടത്. ഇയാൾ മധ്യ ലഹരിയിൽ ആണെന്നാണ് വിവരം. ഡോക്ടറുടെ ടേബിളും ടെലസ്കോപ്പും തുടങ്ങി എല്ലാം ഇയാൾ തട്ടിമറിച്ചും വലിച്ചെറിഞ്ഞും നശിപ്പിച്ചു. ഡോക്ടറുടെ പരാതിയിൽ പോലീസ് എത്തി ഏറെനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തി പോലീസ് ജീപ്പിൽ കയറ്റിയത്. സതീഷും അമ്മയും ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കായി എത്തിയതാണ് അതിനിടയിലാണ് സതീഷ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. ഇയാളെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




