May 15, 2026

നെല്ലിയാമ്പതിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്.

  • March 6, 2025
  • 1 min read

നെന്മാറ: നെല്ലിയാമ്പതിയിൽ കാട്ടന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. കാരപ്പാറ കെ.എഫ്.ഡി.സി തോട്ടത്തിലെ തൊഴിലാളിയായ എസ്.പഴനിസ്വാമിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.രാവിലെ കാരപ്പാറയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്നതിനായി നടന്നുവരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *