ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി
ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഷുഹൈബ് കീഴടങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ന് രാവിലെയാണ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനിടെ കേസിലെ രണ്ടാം പ്രതിയായ അധ്യാപകന്‍ ഫഹദ്, മൂന്നാം പ്രതി ജിഷ്ണു എന്നിവര്‍ക്ക് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.ചോദ്യപേപ്പര്‍ ചോര്‍ത്തിയ എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, എം എസ് സൊല്യൂഷന്‍സിനെ തകര്‍ക്കാന്‍ പ്രധാന സ്ഥാപനം ശ്രമിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് കേസെന്നും ഷുഹൈബ് ആരോപിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.
