May 15, 2026

കാണാതായ ആദിവാസി പെൺകുട്ടിക്കായി വനത്തിൽ തിരച്ചിൽ

  • March 5, 2025
  • 1 min read
കാണാതായ ആദിവാസി പെൺകുട്ടിക്കായി വനത്തിൽ തിരച്ചിൽ

മണ്ണാർക്കാട് : തത്തെങ്ങലത്ത് കാണാതായ ആദിവാസി പെൺകുട്ടിക്കുവേണ്ടി ചൊവ്വാഴ്ചയും വനംവകുപ്പ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. ഫെബ്രുവരി 25 നാണ് 18 കാരിയെ കാണാതായത്. ജില്ലാപഞ്ചായത്ത് സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനപദ്ധതിയിൽ പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ടും തിരിച്ചെത്താതായതോടെ എസ് ടി പ്രൊമോട്ടാറെ വിവരമറിയിച്ചു, തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതുവരെയും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെതുടർന്ന് മണ്ണാർക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.ഇതിനിടെ കൊമ്പകുണ്ട് നഗറിലെ ഒരു യുവാവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി സുഹൃത്തിനൊപ്പം വന്നതിലുണ്ടാകുമെന്ന വിവരത്തെതുടർന്ന് രണ്ടുദിവസമായി തിരച്ചിൽ തുടരുന്നത്. യുവാവും കുടുംബവും വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോകുന്നത് പതിവാണ്. ദിവസങ്ങൾ കഴിഞ്ഞാണ് ഇവർ വരാറുള്ളത്, യുവാവിന്റെ പിതാവ് കഴിഞ്ഞദിവസം നഗറിലെത്തി പെൺകുട്ടി യുവാവിനൊപ്പമുണ്ടെന്ന വിവരം പോലീസ് അറിയിച്ചു.എസ് എച് ഒ എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ എ.കെ. ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. മറ്റുവിവരങ്ങളൊന്നും ലഭ്യമായില്ലെങ്കിൽ വനംവകുപ്പുമായി ചേർന്ന് വിശദമായ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *