ലഹരിക്കെതിരേ ഉണർത്തുജാഥ
മണ്ണാർക്കാട് : ലഹരിക്കെതിരേ നാടൊരുമിക്കുക എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിലിന്റെ നേതൃത്വത്തിൽ ‘ഉണർത്തുജാഥ’ നടത്തി.തെങ്കര ഡിവിഷൻ തലത്തിൽ പ്രവർത്തിച്ചുവരുന്ന സമ്പൂർണ സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദേശജാഥ. കരിങ്കല്ലത്താണിയിൽനിന്ന് തുടങ്ങി തച്ചനാട്ടുകര, കോട്ടോപ്പാടം, കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ, തെങ്കര ഗ്രാമപ്പഞ്ചായത്തുകളിലൂടെ പര്യടനംനടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, സ്ഥിരംസമിതി ചെയർമാൻ മുഹമ്മദ് ചെറൂട്ടി, സമഗ്ര ഡയറക്ടർ സഹദ് അരിയൂർ, കോഡിനേറ്റർമാരായ മുജീബ് മല്ലിയിൽ, നൗഷാദ് വെള്ളപ്പാടം, അഡ്വ. പി. ഷമീർ, ഷമീർ മണലടി, പ്രൊഫ. പി.എം. സലാഹുദ്ദീൻ, മജീദ് തെങ്കര, ടി.കെ. അബൂബക്കർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




