പാലക്കാട് ഗൃഹപ്രവേശനത്തിന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തബാധ; രണ്ടുപേരുടെ നില ഗുരുതരം
മൂന്നു വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്
റിപ്പോർട്ട് എച്ച് ആർ . സലിം, കാവശ്ശേരി
പാലക്കാട്: ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കിടയില്‍ മഞ്ഞപ്പിത്ത ബാധ. രോഗബാധയേറ്റ രണ്ടുപേരുടെ നില ഗുരുതരം.നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. മൂന്നു വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ഗുരുതര സാഹചര്യം ഉടലെടുത്തതോടെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് രോഗ ഉറവിടം ഗൃഹപ്രവേശനം നടന്ന വീടാണെന്ന് വ്യക്തമാവുന്നത്.




