May 15, 2026

പാലക്കാട് പറളിയിൽ സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടമായെന്ന് പരാതി.

  • March 2, 2025
  • 1 min read
പാലക്കാട് പറളിയിൽ സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടമായെന്ന് പരാതി.

പാലക്കാട്: സഹപാഠിയുടെ മർദ്ദനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. പാലക്കാട് പറളിയിലാണ് സംഭവം. കിണാവല്ലൂർ സ്വദേശിയായ പറളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. 2024 നവംബറിലായിരുന്നു ആക്രമണം നടന്നത്. ഇടത് കണ്ണിൻ്റെ കാഴ്ച 40% നഷ്ടമായത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് ആക്രമണം നടത്തിയത്. സഹപാഠിയെ നിലത്ത് വീഴ്ത്തിയ ശേഷം കുട്ടിയുടെ കണ്ണിൽ ഇടിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനാൽ നടപടി സ്വീകരിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു.ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിൽ അധ്യാപിക ഫോൺ സംഭാഷണത്തിലൂടെ തന്റെ അമ‍ർഷവും പ്രകടിപ്പിച്ചിരുന്നു. ആക്രമിച്ച വിദ്യാർത്ഥിയുടെ കുടുംബം പൈസ വാ​ഗ്ദാനം ചെയ്തിട്ടും എന്തിന് നിയമനടപടിക്ക് പോയെന്നും അധ്യാപിക ഫോണിലൂടെ ചോദിക്കുന്നത് കേൾക്കാം.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *