നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരി? പരാതിയുമായി കുടുംബം.
കോട്ടയം : മണർക്കാട് അങ്ങാടിവയൽ സ്വദേശികളുടെ മകൻ നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. തുടർന്ന് അബോധാവസ്ഥയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദക്ത പരിശോധനയിൽ ശരീരത്തിൽ ലഹരി പദാർത്ഥത്തിന്റെ അംശം കണ്ടെത്തി. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടറിനും പോലീസ് മേധാവിക്കും പരാതി നൽകി. ചോക്ലേറ്റിൽ നിന്നാണോ കുട്ടിയുടെ ശരീരത്തിൽ ലഹരി എത്തിയതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല, കൂടുതൽ അന്വേഷണത്തിന് ശേഷം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കേസിനു ആസ്പദമായ സംഭവം ജനുവരി 17നാണ് സംഭവിച്ചത്
.റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




