May 15, 2026

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ വാരാഘോഷ ത്തിൻ്റെ രണ്ടാം ഘട്ടമായ സുഭദ്രം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി. സുഹറ ഉദ്ഘാടനം ചെയ്തു.

  • February 26, 2025
  • 1 min read

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സാക്ഷരതാ വാരാഘോഷ ( Feb 24- 28) ത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി പാലക്കാട് ലീഡ് ബാങ്കും നബാർഡും തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ (25/2ന്) സംഘടിപ്പിച്ച *സുഭദ്രം* പരിപാടി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ടി. സുഹറ ഉദ്ഘാടനം ചെയ്തു

.സ്ത്രീകളെ സാമ്പത്തിക ബോധവൽക്കരിക്കുക, ശരിയായ രീതിയിൽ വായ്പകൾ തെരഞ്ഞുക്കാൻ സഹായിക്കുക, സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്നീ വിഷയങ്ങളിൽ തൃത്താല ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ കെ.വി. ശ്രീധരൻ വിശദമായി ക്ലാസ്സ് എടുത്തു. തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ പി.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷത നടന്ന ചടങ്ങിൽ RBI പ്രതിനിധി രഞ്ജിത്ത്, PNB മാനേജർ ഗോകുൽ, ഫെഡറൽ ബാങ്ക് മാനേജർ റിനോ, തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.കെ. മണികണ്ഠൻ, ഭരണസമിതി അംഗങ്ങളായ K P ജനാർദനൻ, P M നസീർ , എന്നിവർ സംസാരിച്ചു.കനറാബാങ്ക് സീനിയർ മാനേജർ റിയാസ് സ്വാഗതം പറഞ്ഞു; CDS ചെയർപേഴ്സൺ സൗമ്യ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്‌ ഹുസൈൻ തട്ടത്താഴത്ത്

Leave a Reply

Your email address will not be published. Required fields are marked *