May 15, 2026

ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമം

  • February 26, 2025
  • 1 min read

ആലത്തൂര്‍: കാട്ടുശ്ശേരിയില്‍ വയോധികയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമം. കാക്കാമൂച്ചിക്കാട് പാര്‍വതിയുടെ (85) കഴുത്തില്‍ നിന്നാണ് കഴിഞ്ഞ രാത്രിയില്‍ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച്‌ വീടിന്റെ മുമ്ബില്‍ ഇരിക്കുകയായിരുന്നു പാര്‍വതി. മതില്‍ചാടി ഒരാള്‍ എത്തി വായ പൊത്തിപ്പിടിച്ചാണ് രണ്ടു പവന്റെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. കഴുത്ത് ഞെരിക്കുന്നതിനും ശ്രമമുണ്ടായതായി പറയുന്നു. നിലവിളികേട്ട് വീടിനകത്തുണ്ടായിരുന്നവര്‍ പുറത്തെത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മാലയുടെ കൊളുത്ത് അകന്ന് മാല നിലത്തുവീണു. ആലത്തൂര്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

റിപ്പോർട്ട്‌ .Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *