ആലത്തൂരിൽ വീട്ടമ്മ 14 കാരനെ തട്ടിക്കൊണ്ടുപോയി
ആലത്തൂരിൽ 14 കാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി. കുനിശ്ശേരി സ്വദേശിനിയാണ് 11 വയസുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്, 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പോലീസിൽ പരാതി നൽകിയതിനെതുടർന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയേയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ, കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് വീട്ടമ്മക്കെതിരെ കേസെടുത്തു.ഇന്ന് പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ ബലനാണ് എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞത് അങ്ങിനെയാണ് ഇരുവരും നാടുവിട്ടത്. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി.




