March 29, 2026

ആശാവർക്കറുടെ വേതനത്തിൽ സർക്കാർ അവഗണന : പ്രതിഷേധവുമായി നാഗലശ്ശേരി മണ്ഡലം കോൺഗ്രസ്.

  • February 25, 2025
  • 1 min read

നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിങ്ങോട് സെൻററിൽ സംഘടിപ്പിച്ച പ്രതിഷേധ തീപന്തം… ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. മാധവദാസ് ഉദ്ഘാടനം ചെയ്യുന്നു

നൽകുന്ന തുച്ഛമായ വേതനം പോലും കുടിശ്ശികയാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിങ്ങോട് സെൻററിൽ സംഘടിപ്പിച്ച പ്രതിഷേധ തീപ്പന്തം…. പ്രതിഷേധ ധർണ്ണ പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി പി മാധവദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീ മുരളീധരൻ മൂത്താട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെപിഎം ഷെരീഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ സലിം പെരിങ്ങോട്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സെയ്താലി അത്താണിക്കൽ, അസീസ് ആമക്കാവ്, മുഹമ്മദ് മനോജ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ AP നീലകണ്ഠൻ നമ്പീശൻ, വി എ ശ്രീനിവാസൻ, ബാലൻ മൂത്താട്ട്, മോഹനൻ കറ്റശ്ശേരി, ഒ.വാസുദേവൻ, PY അബ്ദുള്ളക്കുട്ടി, വിനോദ് പിലാക്കാട്ടിരി, ചന്ദ്രൻ തൊഴുക്കാട്, ഫിറോസ് മധുപ്പുള്ളി, സി.പി. വേലായുധൻ, മോഹനൻ പിലാക്കാട്ടിരി എന്നിവർ പ്രസംഗിച്ചു

റിപ്പോർട്ട്‌ ഹുസൈൻ തട്ടത്താഴത്ത്

Leave a Reply

Your email address will not be published. Required fields are marked *