April 22, 2025

കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ, പാകിസ്താനെ തകർത്ത് സെമിയിലേയ്ക്ക്

  • February 24, 2025
  • 1 min read
കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ, പാകിസ്താനെ തകർത്ത് സെമിയിലേയ്ക്ക്

ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെ തകര്‍ത്ത് സെമി ഫൈനലിലേയ്ക്ക് മുന്നേറി ഇന്ത്യ. ആറ് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ (100*) സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു.കരിയറിലെ 51-ാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോഹ്ലി പുറത്താകാതെ 100 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോഹ്ലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.

റിപ്പോർട്ട്‌ Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *