ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ അതിഗംഭീര വിജയം.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ അതിഗംഭീര വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 143 പന്തില്‍ 163 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ മികവോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 86 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസിന്റെ സെഞ്ചുറി കരുത്തില്‍ 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 69 റണ്‍സെടുത്ത അലക്‌സ് ക്യാരിയുടെയും 63 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിന്റെയും ഇന്നിംഗ്‌സുകള്‍ ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായകമായി. ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്നത് ഇതാദ്യമാണ്.
റിപ്പോർട്ട് എച്ച് ആർ സലിം കാവശേരി