May 15, 2026

കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ

  • February 22, 2025
  • 0 min read

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശിയും , പെരുമ്പുഴ സ്വദേശിയും ആണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മദ്യത്തിന് പുറത്ത് ചെയ്തു പോയതാണെന്നും തെറ്റ് പറ്റി പോയെന്നും പ്രതികൾ മൊഴി നൽകി. കൊല്ലം റൂറൽ എസ് പി യുടെ സാന്നിധ്യത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പെരുമ്പുഴ സ്വദേശി നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *