February 5, 2026

ഓർമ്മയിൽ അബുൽകലാം ആസാദ്.

  • February 22, 2025
  • 1 min read

.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭാസ മന്ത്രിയും സ്വാതന്ത്ര സമര സേനാനിയും, പണ്ഡിതനും, ഇന്ത്യൻ ദേശീയതക്കും മതസൗഹാർദത്തിനും വേണ്ടി നിലകൊണ്ടിരുന്ന സമുന്നതനായ നേതാവ് മൗലാന അബുൽകലാം ആസാദിന്റെ 67 ആം വിയോഗ വാർഷികം ഇന്ന്. 1888 നവംബർ 11ന് സൗദി അറേബ്യായിലെ വിശുദ്ധ ‘മക്ക’ യിൽ ജനിച്ചു.

ജന്മദിനം ഇന്ത്യൻ ജനത ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ച് വരുന്നു അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉന്നതപഠന പൂർത്തിയായ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ന്റെ പ്രത്യേയശാസ്ത്രം ഉൾക്കൊണ്ട്‌ സ്വാതന്ത്ര്യസമരത്തിൽ സജീവമായി നിലകൊണ്ടു. ദേശീയ മുസൽമാനായി മതാനുഷ്ഠാനങ്ങൾ മുറുകെ പിടിക്കുമ്പോൾ തന്നെ മതേതരത്വത്തിന്റെ തിളക്കമുള്ള പ്രതീകമായി നിലകൊള്ളാനും അദ്ദേഹത്തിന് സാധിച്ചു. ബ്രിട്ടീഷ്കാർ പലതവണ അദ്ദേഹത്തെ ജയിലിൽ അടച്ചു ക്രൂരമായ ഒട്ടറെ പീഡനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി. ബ്രിട്ടീഷ് കാരന്റെ ജയിലിൽ കിടന്നാണ് വിശുദ്ധ ‘ഖുർആൻ’ ഉറുദു ഭാഷയിലേക്ക് അദ്ദേഹം തർജ്ജമ ചെയ്തത്. ഭാരത് രത്ന അവാർഡ് നൽകി ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു. ദേശീയ ബോധത്തിന്റെയും ഉയർന്ന ദാർശിനിക ചിന്തയുടെയും പ്രൗഢമായ ആൾ രൂപമായിരുന്നു അബൂക്കലാം ആസാദ്. സ്വാതന്ത്ര്യത്തിന്റെ പതിനൊന്നാം വാർഷികത്തിൽ 1958 ഫെബ്രുവരി 22 ന് 69 ആം വയസ്സിൽ ഡൽഹിയിൽ വെച്ച് ആ കർമ്മയോഗി മരണപ്പെട്ടു.

റിപ്പോർട്ട്‌ Hr. സലിം, കാവശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *