March 23, 2026

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് തള്ളിയിട്ടു

  • February 22, 2025
  • 0 min read
കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് തള്ളിയിട്ടു

പഴയ ടെലിഫോൺ പോസ്റ്റിന്റെ കാസ്റ്റ് അയൺ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കിൽ കൊണ്ടു വച്ചതാകാം എന്നും പൊലീസ് സംശയിക്കുന്നു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

കൊല്ലം കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയിൽവെ സ്റ്റേഷനിലും എഴുകോൺ പൊലീസിലും   അറിയിച്ചു. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുതവണ ട്രാക്കിൽ പോസ്റ്റ് കണ്ടത് ദുരൂഹത പടർത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു.റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പഴയ ടെലിഫോൺ പോസ്റ്റിന്റെ കാസ്റ്റ് അയൺ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കിൽ കൊണ്ടു വച്ചതാകാം എന്നും പൊലീസ് സംശയിക്കുന്നു. രണ്ട് യുവാക്കൾ ചേർന്ന് പോസ്റ്റ് മറിച്ച് ഇടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *