March 14, 2026

ചെങ്ങന്നൂരിൽ വീട്ടമ്മ മരിച്ച നിലയിൽ

  • February 22, 2025
  • 0 min read
ചെങ്ങന്നൂരിൽ വീട്ടമ്മ മരിച്ച നിലയിൽ

ചെങ്ങന്നൂർ പുത്തൻകാവ് കടവിൽ സുനിൽ കോട്ടേജിൽ പരേതനായ ജോർജ് സാമുവേലിന്റെ ഭാര്യ മീന സാമുവേൽ (69) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് വീടിനും സമീപത്തെ മതിലിനും ഇടയിലായാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപ വാസികൾ നടത്തിയ പരിശോധനയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുള്ളതായി കരുതപ്പെടുന്നു.
. മുറ്റത്തെ ചെടികൾ വെട്ടുമ്പോഴാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഇവരുടെ കയ്യിൽ വെട്ടുകത്തിയുമുണ്ടായിരുന്നു. വെട്ടിയിട്ട ചെടികൾ മുറ്റത്ത് കിടപ്പുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പത്രങ്ങളും വീട്ടിൽ എടുക്കാതെ കിടക്കുന്നുണ്ട്. ഇവർ സമീപവാസികളുമായി ബന്ധമില്ലാതെയാണ് കഴിഞ്ഞിരുന്നത്.
ചെങ്ങന്നൂർ എസ്എച്ച്‌ഒ എ.സി വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മകൻ സുനിൽ വിദേശത്തും മകൾ സുമി ചെന്നൈയിലുമാണ്. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *