May 15, 2026

ശബരിവിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ വേണം: എയർപോർട്ട് ആക്ഷൻ കമ്മിറ്റി ഗ്ലോബൽ ഒഫീഷ്യൽ.

  • February 20, 2025
  • 1 min read
ശബരിവിമാനത്താവളം കൊടുമൺ എസ്റ്റേറ്റിൽ വേണം: എയർപോർട്ട് ആക്ഷൻ കമ്മിറ്റി ഗ്ലോബൽ ഒഫീഷ്യൽ.

കൊടുമൺ : ശബരി വിമാനത്താ വളപദ്ധതി കൊടുമൺ എസ്റ്റേറ്റിൽ വേണമെന്ന ആവശ്യവുമായി എയർപോർട്ട് ആക്ഷൻ കമ്മിറ്റി ഗ്ലോബൽ ഒഫീഷ്യൽ എന്ന കൂട്ടായ്മ രംഗത്തെത്തി. സർക്കാർ ഉടമ സ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റ് കൂടി സാമൂഹിക ആഘാത പഠനം നടത്തുവാനുള്ള ഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ മാസങ്ങ ൾക്ക് മുൻപ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തോട് അനുകൂലമായ പ്രതികരണം സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത്നിന്നുണ്ടാകുന്നില്ലെങ്കിലും എയർപോർട്ട് കൊടുമണ്ണിൽ വേണം എന്നകാഴ്ചപ്പാടുമായി മുന്നോട്ട് വരുന്ന നാട്ടിലും വിദേശത്തുമുള്ള ആളുകളുടെ കൂട്ടായ്മ രൂപീകരിച്ച് വിപുലമായപരിശ്രമങ്ങളാണ്എയർപോർട്ട് ആക്ഷൻ കമ്മിറ്റി ഗ്ലോബൽ ഒ ഫീഷ്യൽ ഇപ്പോൾ നടത്തുന്നത്. കൊടുമൺ എയർപോർട്ട് പ്രൊജക്റ്റ്‌ എന്താണെന്ന് വിശദമാക്കുന്ന വെബ്സൈറ്റ് (https://www.kodumonairport.com/) ആരംഭിക്കുകയും,ഓൺലൈൻ പെറ്റീഷൻ സമാഹരിച്ചു ഭീമ ഹർജി തയ്യാറാക്കി അധികാരികളിൽ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു, അടൂർ താലൂക്ക് ഓഫീസിൽ നൽകിയ വിവ രാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിപ്രകാരം കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവളം പദ്ധതിക്കായി നിർദേശിക്കപ്പെടുന്ന സ്ഥലം പ്ലാന്റെഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൻ്റെ അധീനതയിലുള്ള കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകൾ അടൂർ താലൂക്കിലെ ഏനാദിമംഗലം, കൊടുമൺ,അങ്ങാടിക്കൽ വില്ലേജുകളിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും ഈ എസ്റ്റേറ്റ് ഭൂമിയുടെ വസ്തു നികുതി അടയ്ക്കുന്നില്ലെന്നുംബിടിആർപ്രകാരം ഇത് റവന്യൂ ഭൂമിയാണെന്നും വന ഭൂമിയല്ലെന്നും വ്യക്തമായി പറയുന്നുണ്ട്.ചെറുവള്ളി എസ്റ്റേറ്റിൽ ആളുകളെ കുടിയിറപ്പിക്കുന്നത് വെല്ലുവിളിയാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ കൊടുമൺ എസ്റ്റേറ്റ് വിമാനത്താവളത്തിനായി പരിഗണിക്കാനാകും.ആക്ഷൻ കമ്മിറ്റിയിൽ കൂടുതലും പ്രവാസികളാണ്.കൊടുമണ് എസ്റ്റേറ്റിന് അധികം ദൂരെയല്ലാതെ എം.സി റോഡും കെ.പി റോഡും പുനലൂർ – മുവാറ്റുപുഴ പാതയും കടന്നു പോകുന്നതും പത്തനംതിട്ട ജില്ലയിൽ അനുദിനം വികസിക്കുന്ന നഗരമായ അടൂർ നഗരം അടുത്താ ണെന്നുള്ളതും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കും പത്തനംതിട്ട ശബരിമല തീർത്ഥാടന പദ്ധതികൾക്കും പത്തനം തിട്ടയുടെ സാംസ്‌കാരിക പൈതൃകങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി ആശയങ്ങൾക്കും കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവളം വന്നാൽ ഗുണകരമാകുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *