വർണവിസ്‌മയം തീർത്ത് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് പൂരം.
വർണവിസ്‌മയം തീർത്ത് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് പൂരം ഞാങ്ങാട്ടിരി മുക്കാ രത്തിക്കാവ് ഭാഗവതിക്ഷേത്രത്തിലെ കുത്ത്‌താലപ്പൊലി ആഘോഷിച്ചു. രാവിലെ കൊണ്ടയൂർ കണ്ണന്റെ നേത്യത്വ ത്തിൽ മുപ്പതോളം വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളം ഉത്സവത്തിൽ വാദ്യവിസ്‌മയം ഒരുക്കി.
ഉച്ചയ്ക്ക് ദേവസ്വം പൂരം കാവുകയറി. തിറ, പൂതൻ തുട ങ്ങിയ നാടൻകലകളോടും മേളത്തോടും കൂടേയായിരുന്നു എഴുന്നേള്ളിപ്പ് പഞ്ചവാദ്യത്തോടെയു ള്ള എഴുന്നള്ളിപ്പ്, ശിങ്കാരിമേളം,ഇണക്കാളകൾ, തിറയാട്ടം, മേളം, തകിൽ നാഗസ്വരം, തിറപൂതൻ, കാളിവരവുകൾ എന്നിവ ഉത്സവ പ്പറമ്പിൽ വർണവിസ്മയക്കാഴ്ചകൾ ഒരുക്കി. വൈകിട്ട് ഇരട്ടത്താ യമ്പകയും രാത്രി നാടകവും, പൂരത്തിന്റെ തലേന്നാൽ യുവ രശ്മി നഗർ ഒരുക്കിയ ഗാനമേളയും, പൂര പറമ്പിൽ അരങ്ങേറി ഉണ്ടായിരുന്നു. പുലർച്ചെ മേളത്തോടു കൂടിയ താലം കൊളുത്തലും പൂരം വരവും ഉണ്ടായി. തുടർന്നു നടന്ന പാവക്കൂത്തോടെ പൂരത്തിനു സമാപനമായി.
റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്




