May 16, 2026

ബലാത്സംഗക്കേസിൽ പ്രതിയായ യൂട്യൂബറെ അറസ്റ്റ് ചെയ്തു

  • February 16, 2025
  • 0 min read
ബലാത്സംഗക്കേസിൽ പ്രതിയായ യൂട്യൂബറെ  അറസ്റ്റ് ചെയ്തു

കളമശേരി: ബലാത്സംഗക്കേസിൽ പ്രതിയായ യൂട്യൂബറെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ് പിടിയിലായത്.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശേരി പൊലീസ് ഇൻസ്പെക്ട൪ എം.ബി. ലത്തീഫിൻ്റെ നേതൃത്വത്തിൽ പ്രതിയെ കോഴിക്കോട് നിന്നും പിടികുടുകയായിരുന്നു.പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *