May 16, 2026

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു :കോഴിക്കോട് ഗർഭിണിക്ക് ദാരണാന്ത്യം

  • May 16, 2026
  • 0 min read
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു :കോഴിക്കോട് ഗർഭിണിക്ക് ദാരണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ് സംഭവം. പൂവത്തുംചാലിൽ റിജിൻലാലിന്റെ ഭാര്യ സോന(27)യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് രാത്രി ഒമ്പതരയോടെയാണ് അപകടം.ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്‍റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *