March 23, 2026

മുക്കാരത്തിക്കാവിലമ്മക്ക് ഗാനാജ്ഞലി:വിദ്യാദരൻ മാസ്റ്റർ ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

  • February 16, 2025
  • 0 min read
മുക്കാരത്തിക്കാവിലമ്മക്ക് ഗാനാജ്ഞലി:വിദ്യാദരൻ മാസ്റ്റർ  ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

മുക്കാരത്തിക്കാവിലമ്മക്ക് ഗാനാജ്ഞലി,ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തിക്കാവിലമ്മയുടെ പേരിൽ രചിച്ച ഭക്തിഗാനം മുക്കാരത്തിക്കാ വിന്റെ തിരുമുറ്റത്ത് നിറഞ്ഞു നിന്ന ഭക്തരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ വെച്ച് നാടിന്ന് സമർപ്പിച്ചു, പ്രശസ്ത സംഗീതജ്ഞൻ വിദ്യാദരൻ മാസ്റ്റർ ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു,

ക്ഷേത്രം കമ്മറ്റി പ്രസിഡന്റ്‌ ശ്രീ ചന്ദ്രൻ, സെക്രട്ടറി ശ്രീ മണികണ്ഠൻ എന്നിവർ ഗാനത്തിന്റെ ആദ്യ പതിപ്പ് ഏറ്റുവാങ്ങി, ഗാനം ആലപിച്ച ഗായകൻ ജെ പി ഞാങ്ങാട്ടിരി, ഗാന രചയിതാവ് വിജയരാഘവൻ നാഗലശ്ശേരി, ഗാനത്തിന്ന് സംഗീതം നൽകിയ ശിവരാമൻ നാഗലശ്ശേരി, ബ്രഹ്മ ശ്രീ വിനയ ഗോപാൽ മാസ്റ്റർ എന്നിവരും പങ്കെടുത്തു തുടർന്ന് മുക്കാരത്തിക്കാവ് ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു.

റിപ്പോർട്ട്‌ ഹുസൈൻ തട്ടത്താഴത്ത്

Leave a Reply

Your email address will not be published. Required fields are marked *