നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം
നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ അപകടം …നിലക്കലിൽ അപകടം. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവരികയായിരുന്ന ട്രാവലർ വാൻ നിയന്ത്രണം തെറ്റി റോഡിൽ വെച്ച് കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിൽ ഇടിച്ച കാർ ഡിവൈഡറിന്റെയും ട്രാവലർ വാനിന്റെയും ഇടയിൽ ഞെരുങ്ങി അമർന്നത് മൂലം കാറിൽ ഉണ്ടായിരുന്ന തീർത്ഥാടകരെ ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് ആണ് പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശികളായ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക നിഗമനം. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗതം സ്തംഭിച്ചു.




