മലനാട് ടി വി യുടെ വാർത്തയെതുടർന്നു നാലുവരി പാതയ്ക്ക് കേന്ദ്ര അനുമതി
കൊല്ലം മുതൽ… ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷൻ വരെ.. നാലുവരി പാതയുടെ സ്ഥലമെടുപ്പിന് കേന്ദ്ര സർക്കാർ അനുമതിനൽകിയത്
റിപ്പോർട്ട് അനീഷ് ചുനക്കര
.കൊല്ലം – തേനി ദേശീയപാത 183 നവീകരണവുമായി ബന്ധപ്പെട്ട് പുതുക്കിയ അലൈൻമെന്റിന് അന്തിമ അംഗീകാരം ലഭിച്ചു. 24 മീറ്റർ വീതിയിൽ നാലുവരി ആയി നിലവിലുള്ള പാതയാണ് വികസിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അലൈൻമെന്റിന്റെ അന്തിമ അംഗീകാരം സംബന്ധിച്ചുള്ള തീരുമാനമായത്.മലനാട് ടി വിറിപ്പോർട്ടർ അനീഷ്ല്ലം ചുനക്കരയുടെ വാർത്തയെ തുടർന്നാണ് അനുമതി ലഭിച്ചത്. കൊല്ലം കടവൂരിൽ നിന്നും ആരംഭിച്ച ആലപ്പുഴ ജില്ലയിലെചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്ന ആദ്യ സ്ട്രെച്ചിലെ റോഡ് നവീകരണത്തിനുള്ള അലൈൻമെന്റിനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൻ്റെ അന്തിമംഗീകാരം ലഭിച്ചത്. അഞ്ചാലുംമൂട്, കുണ്ടറ ചുറ്റുമല, കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട് ചുനക്കര, മാങ്കാംകുഴി, കൊല്ലകടവ് എന്നിവിടങ്ങളിൽ കൂടിയാണ് പാത കടന്നുപോകുന്നത്.ദേശീയപാത 183ന്റെ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള റോഡ് ഉൾപ്പെടെ ആദ്യഘട്ടത്തിൽ 75 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഒരു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ആണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തും ഹരിപ്പാടും സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ 3 (a) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് ആവശ്യമായിട്ടുള്ള റവന്യൂ നടപടിക്രമങ്ങൾ അതിവേഗം പുരോഗമിച്ചു വരികയാണ്. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിയെ സംബന്ധിച്ചിട്ടുള്ള വിവരങ്ങളും സർവ്വേ നമ്പറുകളും ഇതിനോടകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂമിരാശി പോർട്ടലിൽ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു. കൊല്ലം കടവൂർ മുതൽ വയ്യങ്കര വരെയുള്ള ദൂരം ആദ്യ സ്ട്രെച്ചായും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയിലെ ഭാഗം രണ്ടാമത്തെ സ്ട്രച്ചായും സമാന്തരമായിട്ടായിരിക്കും ഭൂമി ഏറ്റെടുക്കലും ഹൈവേ നവീകരണ പ്രവർത്തനങ്ങളും നടക്കുക.

