തിരുവല്ല മീഡിയ ക്ലബിന് തുടക്കമാകുന്നു.
കേരളത്തില്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി കൂട്ടായ്മകള്‍ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയില്‍ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്.
തിരുവല്ല. മീഡിയ ക്ലബിന് തുടക്കമാകുന്നു. നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവരും ഓൺലൈൻ മാധ്യമ പ്രവര്‍ത്തകരും വ്ലോഗേഴ്സും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. മീഡിയ ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന സംഘടന പ്രസ് ക്ലബ്ബിന് ഒരു ബദലായി മാറുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ രീതികളില്‍ നിന്നും വര്‍ത്തമാന കാലഘട്ടത്തിന്റെ മുഖമായി മാറുകയാണ് മീഡിയ ക്ലബ്ബ്. പത്രസമ്മേളങ്ങള്‍ മീഡിയ ക്ലബ്ബിനെ അറിയിച്ച് നടത്തുമ്പോള്‍, സംഘടനയിലുള്ള എല്ലാ അംഗങ്ങളുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അത് വാര്‍ത്തയാകും.കേരളത്തില്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി കൂട്ടായ്മകള്‍ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയില്‍ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്.തുടക്കത്തില്‍ 25 അംഗങ്ങള്‍ക്ക് മാത്രമാണ് മീഡിയ ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതെന്നും പിന്നീടത് ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.രക്ഷാധികാരി ; സഞ്ജു ശിവന്‍പ്രസിഡന്റ് ; ആര്‍ ജെ സുമേഷ്വൈസ് പ്രസിഡന്റുമാര്‍ ; ഫിലിപ്പ് മാത്യു,ഷെറില്‍ പി റ്റിസെക്രട്ടറി ; രഞ്ജിത്ത് ഏബ്രഹാം തോമസ്ജോ സെക്രട്ടറിമാര്‍ ; ജിത്തു ജേക്കബ് ഏബ്രഹാം,ശ്രീജ പ്രസാദ്ട്രഷറര്‍ ; സൂരജ് കൃഷ്ണൻ ഓൺലൈൻ മീഡിയ കൂട്ടായ്മയായ മീഡിയ ക്ലബിൻ്റെ സംസ്ഥാനത്തെ ആദ്യ യൂണിറ്റിൻ്റെ ഉത്ഘാടനം ഇന്ന് തിരുവല്ലയിൽ നടക്കും. തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള 2025 ൻ്റെ വേദിയിൽ ബഹുമാനപ്പെട്ട എം.എൽ. എ അഡ്വ. മാത്യു ടി തോമസിൻ്റെ സാന്നിധ്യത്തിൽ ബഹു. മുനിസിപ്പൽ വൈസ് പ്രസിഡൻ്റ് ശ്രീ ജിജി വട്ടശ്ശേരിൽ ഉത്ഘാടനം നിർവഹിക്കും. ഹോർട്ടികൾച്ചർ ഡെവലപ്മെൻ്റ് സൊസൈറ്റിയിലെ ഭാരവാഹികളും തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.




