പട്ടാമ്പി നേർച്ച ടീം മേക്കാടൻ ഞാങ്ങാട്ടിരി ആഘോഷം തുടങ്ങി
മേക്കാടൻ ക്ലബ് ഞാങ്ങാട്ടിരിയുടെ പട്ടാമ്പി നേർച്ച ദേശിയ ഉത്സവത്തിന്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്ന് തുടക്കമായി, വോയിസ് ഓഫ് പാലക്കാട് സി ആർ പി ബാൻഡ് മുവ്വാറ്റുപ്പുഴ എന്നീ ടീമുകളുടെ സംയുക്ത ബാന്റ് വാദ്യം വൻ ജന സാന്നിധ്യത്തിൽ നടന്നു. നേർച്ച ആഘോഷത്തിന്റെ തലേദിവസമായ 8/2/2025 ശനിയാഴ്ച വൈകുന്നേരം ഗസൽ കവാലി ടീം ഒരുക്കുന്ന ഗാന സന്ധ്യയും, ഇശൽ മറിയ ടീം അവതരിപ്പിക്കുന്ന അർബന, സ്റ്റിക്ക് ഡാൻസ്, സൂഫി ഡാൻസ്, ദഫ് എന്നിവയും നടക്കും, നേർച്ച ദിവസമായ ഞായറാഴ്ച നൂറു കണക്കിന് ചെറുപ്പക്കാർ അണി നിരക്കുന്ന ആനയുടെയും ബന്റിന്റെയും അകമ്പടിയോടെ ഗംഭീരഘോഷയായത്രയും നടക്കും എന്നും സംഘാടകർ അറിയിച്ചു
റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്




