ഇടുക്കി മൂലമറ്റത്ത് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
ഇടുക്കി മൂലമറ്റത്ത് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം. മൂലമറ്റം തേക്കുംകൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉണ്ട്. കാഞ്ഞാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയം ജില്ലയിലെ മേലുകാവ് പോലീസ് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിൽ ഉള്ള വ്യക്തിയാണോ എന്നുള്ളതാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നുണ്ട്.അതേ സമയം, വയനാട് വെള്ളമുണ്ട വെള്ളിലാടിയിലെ അരുംകൊലയില്‍ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊന്നത്.
കൊലയ്ക്ക് ഭാര്യ ഒത്താശ ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.
