കുളനടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 ഡ്രൈവർമാർക്ക് പരുക്ക്.
കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം
റിപ്പോർട്ട് അനീഷ് ചുനക്കര
പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തെ കടയിലേക്ക് കയറി.ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയായിരുന്നു. കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം .അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെയും ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു ഇവരെ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.




