ശമ്പളപരിഷ്കരണം നടപ്പിലാക്കണം :കെ എ എം എ
കായംകുളം :സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാരിന്റെ മെല്ലെ പോക്ക് അവസാനിപ്പിച്ച് ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ആലപ്പുഴ ജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.ജീവനക്കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ എന്നിവ സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുന്നത് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്ന് സമ്മേളനം വിലയിരുത്തി. ജീവനക്കാർക്കും അധ്യാപകർക്കും നൽകേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്ന സർക്കാർ നിലപാട് ഇനിയും അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും കഴിഞ്ഞ പരിഷ്കരണ കുടിശ്ശികയെ പറ്റി സർക്കാർ അവലംബിക്കുന്ന മൗനത്തിൽ അസംതൃപ്തരായ അധ്യാപകരുടെ വികാരം മാനിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സഅദി അധ്യക്ഷത വഹിച്ച യോഗം കെ എ എം എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ധീൻ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സെക്രട്ടറി അനസ് എം അഷറഫ് സ്വാഗതം ആശംസിച്ചു ജാബിർ എം,സനിത റ്റി,അശ്വിനി എസ് തുടങ്ങിയവർ സംസാരിച്ചു.കെ എ എം എ ആലപ്പുഴ റവന്യൂ ജില്ല കമ്മിറ്റി ഭാരവാഹികൾ മുഹമ്മദ് കുഞ്ഞ് സഅദി പ്രസിഡന്റ് നിഹാദ് കെ എംഡോ.അനസ് എസ്നസീബ് എ(വൈസ് പ്രസിഡന്റുമാർ)അനസ് എം അഷറഫ്ജനറൽ സെക്രട്ടറിഅജീല കെഷംനാദ് എസ്നജ്മ എ കെ(ജോയിൻ സെക്രട്ടറിമാർ)സുമിമോൾ ഇ കെട്രഷറർനദീറ ബീഗം വൈ(വനിത ഫോറം ചെയർപേഴ്സൺ)ഹീര ആർ(വനിത ഫോറം കൺവീനർ)ഹയർസെക്കണ്ടറി വിംഗ്കോ-ഓർഡിനേറ്റേഴ്സ്നിയാസ് ALഡോ. ജെ ബദറുദ്ദീൻ ആശാന്റയ്യത്ത് .
റിപ്പോർട്ട് അഷറഫ്

