March 14, 2026

രോഗീപരിചരണ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്നു

  • January 28, 2025
  • 0 min read
രോഗീപരിചരണ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്നു

ആലപ്പുഴ നഗരസഭ പാലിയേറ്റീവ് പരിചരണ വാരാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസും, രോഗി പരിചരണ ക്യാമ്പും നഗരസഭ ചെയർപേഴ്സൺ കെകെ ജയമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബി നസീർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എഎസ് കവിത മുഖ്യപ്രഭാഷണം നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ സന്ധ്യ, ആർഎംഒ ഡോ. ആശ, പാലിയേറ്റീവ് സി ഒ ഡോ. രാജേന്ദ്രകുമാർ, ഡോ.അരുൺ ജി, നഴ്സിംഗ് സൂപ്രണ്ട് ദീപാ റാണി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന് ജനറൽ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റീവ് ടീം നേതൃത്വം നൽകി.

റിപ്പോർട്ട്‌ അഷറഫ്

Leave a Reply

Your email address will not be published. Required fields are marked *