March 14, 2026

സ്കൂള്‍ കുട്ടികള്‍ക്കായി വേസ്റ്റ് ടു ആര്‍ട്ട് മത്സരം

  • January 28, 2025
  • 0 min read
സ്കൂള്‍ കുട്ടികള്‍ക്കായി വേസ്റ്റ് ടു ആര്‍ട്ട് മത്സരം

ആലപ്പുഴ നഗരസഭ മാലിന്യ മുക്തം നവകേരളം, സ്വച്ഛ് സര്‍വ്വേക്ഷന്‍ ക്യാമ്പയിനുകളുടെ ഭാഗമായി നഗരത്തിലെ സ്കൂള്‍ കുട്ടികള്‍ക്കായി വേസ്റ്റ് ടു ആര്‍ട്ട് മത്സരം സംഘടിപ്പിക്കുന്നു.കുട്ടികളില്‍ മാലിന്യ സംസ്കരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ ശില്പങ്ങളും, കരകൗശല വസ്തുക്കളും, നിര്‍മ്മിച്ച് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വലിച്ചെറിയുന്ന മാലിന്യങ്ങളെ പുനരുപയോഗ പ്രദമാക്കുക എന്ന സന്ദേശവും മത്സരത്തിലൂടെ നഗരസഭ ലക്ഷ്യം വക്കുന്നു.നഗരസഭ പരിധിയിലുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, അണ്‍ എയ്ഡ്സ് തുടങ്ങീ എല്ലാ സ്കൂളുകളിലും എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും. നാലു വിഭാഗങ്ങളിലും സ്കൂള്‍ അടിസ്ഥാനത്തില്‍ സമ്മാനങ്ങളും നല്‍കും. ഫെബ്രുവരി 6 ന് നഗരസഭ ചുമതലപ്പെടുത്തിയ ജഡ്ജിംഗ് പാനല്‍ എല്ലാ സ്കൂളുകളിലും പരിശോധന നടത്തി സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. നഗരസഭ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങില്‍ സമ്മാനാര്‍ഹരായ സ്കൂളുകള്‍ക്ക് കാഷ് അവാര്‍ഡും മൊമന്‍റോയും നല്‍കും.സ്കൂളുകളില്‍ കുട്ടികള്‍ തയ്യാറാക്കുന്ന വേസ്റ്റ് ടു ആര്‍ട്ട് ശില്പങ്ങളും കരകൗശല വസ്തുക്കളും നഗരചത്വരത്തില്‍ പൊതു പ്രദര്‍ശനത്തിനുള്ള സംവിധാനങ്ങളും ക്രമീകരിക്കുമെന്ന് നഗരസഭാധ്യക്ഷ കെകെ ജയമ്മ, വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എഎസ് കവിത, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആര്‍ വിനിത എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്‌ അഷറഫ്

Leave a Reply

Your email address will not be published. Required fields are marked *