മലമ്പുഴയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നു
പാലക്കാട് മലമ്പുഴയില്‍ കടുവ പശുവിനെ ആക്രമിച്ച് കൊന്നതായി നാട്ടുകാര്‍. ചേമ്പനയിലാണ് കടുവ ഇറങ്ങിയതെന്ന് സംശയിക്കുന്നത്. ചേമ്പന സ്വദേശി സുധര്‍മയുടെ പശുവിനെയാണ് കൊന്നത്.
കഴിഞ്ഞ ദിവസം മേയാന്‍ വിട്ട പശുവിനെ കാണാതായതോടെ തിരഞ്ഞപ്പോഴാണ് പരുക്കേറ്റ് ചത്ത നിലയില്‍ കണ്ടത്. പശുവിന് സമീപത്ത് വലിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.അതിനിടെ. കണ്ണൂര്‍ കീഴ്പ്പള്ളിക്കടുത്ത് ചതിരൂരില്‍ വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ചു. ചതിരൂരിലെ ബിനോയിയുടെ വളര്‍ത്തുനായയെ ആണ് വന്യജീവി പിടിച്ചുകൊണ്ടുപോയത്. പ്രദേശത്ത് കടുവയിറങ്ങിയതായാണ് നിഗമനം. പ്രദേശത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ വനമേഖലയില്‍ കടുവയുടെതെന്ന് തോന്നുന്ന തരത്തില്‍ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ആറളം വനമേഖലക്കടുത്തുള്ള പ്രദേശമാണ് കീഴ്പ്പള്ളി. അതേസമയം, പത്തനാപുരം കരവൂരില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്നു. പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുരുമ്പിനാംകുഴി ക്ഷീര കര്‍ഷകനായ ബിജുവിന്റ പശുവാണ് കൊല്ലപ്പെട്ടത്.




