March 14, 2026

പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ .

  • January 28, 2025
  • 1 min read
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ .

ഭരണിക്കാവിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിന്‍സ് (55) ആണ് മരിച്ചത്.2002 -ല്‍ വള്ളികുന്നം കാമ്ബിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്. ജനുവരി 25 ന് ജയിലില്‍ ഹാജരാക്കേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ഇയാള്‍ ജയിലിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *