എസ്റ്റേറ്റിന് സമീപം കടുവയെ വീണ്ടും കണ്ടു;മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപം പഞ്ചാരക്കൊല്ലി സ്വദേശിയെ കൊന്ന കടുവയെ വീണ്ടും കണ്ടു. കടുവയെ പിടികൂടാന്‍ കൂടുകള്‍ കൊണ്ടുവന്നു.ഇല്ലെങ്കില്‍ വെടിവച്ച് കൊല്ലാന്‍ തീരുമാനം. വെടിവയ്ക്കാന്‍ ഉത്തരവിറങ്ങി.നൂറോളം വനംവകുപ്പ് ജീവനക്കാരുടെ സംഘം പരിശോധന നടത്തുന്നു.മയക്കുവെടിവച്ച് പിടികൂടാന്‍ ആദ്യശ്രമം തുടങ്ങി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ബന്ദിപ്പൂരിനും വയനാടിനും ഇടയില്‍ കൂടുതല്‍ പട്രോളിങ് ശക്തമാക്കി.
