March 23, 2026

മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി കൊലവിളി മുഴക്കി: മാപ്പ് പറയാൻ തയ്യാറെന്ന് വിദ്യാർത്ഥി

  • January 22, 2025
  • 0 min read
മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി  കൊലവിളി മുഴക്കി: മാപ്പ് പറയാൻ തയ്യാറെന്ന് വിദ്യാർത്ഥി

മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥിയുടെ കൊലവിളി. പാലക്കാട് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളിന് പുറത്തിറങ്ങിയാല്‍ കൊല്ലും എന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്.സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെച്ചത്.ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ ഭാവിയെ കരുതി അധ്യാപകര്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.പാലക്കാട് അധ്യാപകനെതിരെ കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്നും മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ഥി പറഞ്ഞു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *