കവിതയുടെ കാർണിവൽ ജനകീയമാക്കണം :പരാതിയുമായി പ്രാദേശിക കവികളും കലാ സാംസ്കാരിക പ്രവർത്തകരും
കവിതയുടെ കാർണിവൽ ജനകീയമാക്കണം പട്ടാമ്പി ഗവ.കോളേജിൽ സമാപിച്ച കവിതയുടെ കാർണിവൽ എട്ടാം പതിപ്പിന്റെസംഘാടകർക്ക് എതിരെ പരാതിയുമായി പ്രാദേശിക കവികളും കലാ സാംസ്കാരിക പ്രവർത്തകരും,പിന്നിട്ട ഏട്ടു കവിതാ കാർണിവൽ പതിപ്പുകളിൽആദ്യത്തെ രണ്ടു മൂന്നു വർഷങ്ങളിൽ പരിപാടി ജനകീയമായിരുന്നു പരിസര പ്രദേശത്തെ കവികളും സാഹിത്യ തൽപ്പരരുമായ നിരവധി പേർ പരിപാടിയിൽ അണി നിരന്നിരുന്നു എന്നാൽ കഴിഞ്ഞ നാലഞ്ച് വർഷമായി പാലക്കാട് ജില്ലയിലും വിശിഷ്യാ പട്ടാമ്പിയിലേയും പരിസരത്തേയും എഴുത്തുകാരേയോന്നും തന്നെ കാർണിവൽ പരിഗണിക്കുന്നതായി കാണുന്നില്ല. പട്ടാമ്പിയിലേയും പരിസര പ്രദേശങ്ങളിലേയും എഴുത്തുകാർക്ക് തനതായ കൂട്ടായ്മകൾ നിലവിലുണ്ട് വൻകിട പ്രസാധകർ വഴിയും പട്ടാമ്പിയിലെ തന്നെ അക്ഷരജാലകം പോലെയുള്ള സമാന്തര പ്രസിദ്ധീകരണം വഴിയും നൂറു കണക്കിനു എഴുത്തുകാരുടെ പുസ്തകങ്ങൾ ഈ കാലയളവിൽ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരെയെല്ലാം അവഗണിച്ചു കൊണ്ടുള്ള ഒരു കാവ്യോത്സവമാണ് ഇവിടെ നടക്കുന്നത്.
അത് കൊണ്ട് തന്നെ കവിതയുടെ കാർണിവലിൽ സെക്ഷൻ എല്ലാം തന്നെ ഒഴിഞ്ഞ സദസ്സിലാണ് നടന്നതും, കവികളായി പങ്കെടുക്കുന്ന പലരും വർഷങ്ങളായി വേദിയിൽ കാണുന്നവർ ആയിരുന്നു. ഒഴിഞ്ഞ കസേരകൾ സാക്ഷിയാക്കി വരും വർഷത്തിൽ എങ്കിലും കാർണിവൽ നടത്താതിരിക്കാൻ കഴിയുന്ന പ്രവർത്തനം സംഘടകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്ന് പട്ടാമ്പിയിലെയും പരിസര പ്രാദേശത്തെയും എഴുത്തുകാർ ആവശ്യപ്പെടുന്നു. പരിപാടിയുടെ നടത്തിപ്പിന് സ്വാഗത സംഘ രൂപീകരണത്തിൽ പോലും പ്രാദേശികമായി ആരെയും ഉൾപെടുത്താൻ തയ്യാർ ആവാത്ത അധികൃതരുടെ തീരുമാനത്തെ എഴുത്തുകാർ ശക്തമായി അപലപിച്ചു. വരും വർഷത്തിൽ എങ്കിലും കാർണിവൽ ജനകീയമാക്കി മാറ്റാൻ ഉതകുന്ന പ്രവർത്തനം ഉണ്ടാവണം എന്നും അവർ ആവശ്യപ്പെട്ടു എന്ന് താഴെ പേരെഴുതി ഒപ്പിട്ടഅമ്പതോളം എഴുത്തുകാർ:പട്ടാമ്പിയിൽ വെച്ചു നടക്കുന്ന കവിതാ കാർണിവലിൽ പ്രാദേശവാസികളായ എഴുത്തുകാരെ ആരെയും പരിഗണിക്കാത്തതിൽ ഞങ്ങൾ അന്പതോളം കവികൾ പ്രതിഷേധമറിയിക്കുന്നു -1.ഹുസൈൻ തട്ടത്താഴത്ത് 2.ജയേന്ദ്രൻ മേലേഴിയം 3.സതീഷ് കാക്കരാത്ത് 4.എടപ്പാൾ സി.സുബ്രഹ്മണ്യൻ5.റജീന റഹ്മാൻ 6.മോഹനൻ ആലപ്പുഴ 7.സിദ്ധി കുളപ്പുറത്ത് 8.മണികണ്ഠൻ നെല്ലായ 9.കോമൾ നാരായണൻ 10.സുനിത 11.ചന്ദ്രൻ കക്കാട്ടിരി 12.ഗീതാ മേലേടത്ത് 13.പ്രഭാ ദാമോദരൻ 14.ഷീനാ മോൾ 15.ശ്രീലത വടക്കാഞ്ചേരി16.സി.പി.ബാവ17.രാജീവ് ചുണ്ടമ്പറ്റ18.പ്രദീപ് അറയങ്കര19.താജിഷ് ചേക്കോട്20.എം.പി.അനിലൻ 21.ബിന്ദു കൂടല്ലൂർ22.ജയശ്രീ23.ഹരി കെ.പുരയ്ക്കൽ24.വത്സല ഞാങ്ങാട്ടിരി 25.സാജിദ ഒറ്റപ്പാലം 26.സരോജിനി കൊളായി 27.ഖാലിദ് നെല്ലേങ്കര28.സലാം കക്കേരി29.അബ്ദുള്ള30.ഖദീജ പേങ്ങാട്ടിരി31.ജുബൈർ വെള്ളാടത്ത്32.തങ്കമണി വി.ബി33.രാമനുണ്ണി മേലേതിൽ 34.പ്രസന്ന ആനക്കര35.ബാബു പ്രവാസി 36.ജിൻസി സന്തോഷ്37.ഗുരുജി പാലക്കാട്38.കരിം അരിയന്നൂർ39.ദീപാറാണി40.കെ.ആർ ശ്രീലത 41.പ്രിയങ്ക പവിത്രൻ42.സുമേഷ് നിഹാരിക43.എം.പി.അജിത്44.അരവിന്ദൻ വി45.ആയിഷക്കുട്ടി46.കൃഷ്ണൻ അരിക്കാട്47.വസന്ത പറക്കുളം48.എസ്.പി ഷബീർ49.സൂരജ് കെ50.കെ. ഷഫീഖ്ഇനിയും ഒത്തിരി പേർ പേര് ചേർക്കാൻ ഉണ്ട്..
റിപ്പോർട്ട് ഹുസൈൻ തട്ടത്താഴത്ത്




