February 5, 2026

വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം :മണവാളൻ വ്‌ളോഗർ അറസ്റ്റിൽ

  • January 21, 2025
  • 1 min read
വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം :മണവാളൻ വ്‌ളോഗർ അറസ്റ്റിൽ

ഇയാൾക്കെതിരേ പോലീസ് മുമ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

തൃശ്ശൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മണവാളൻ വ്‌ളോഗർ പിടിയിൽ. മണവാളൻ വ്‌ളോഗ്‌സ് എന്ന യു ട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻഷായാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുടകിൽനിന്നാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം.ഇയാൾക്കെതിരേ പോലീസ് മുമ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ സാധിക്കാതായ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഏപ്രിൽ 19-നായിരുന്നു സംഭവം.കേരളവർമകോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളും സംഘവും വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. കാർവരുന്നതുകണ്ട് ഇവർ ബൈക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. വ്‌ളോഗർക്കൊപ്പം പത്തോളം പേർ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *